CinemaGeneralKollywoodLatest NewsMollywoodNEWSWOODs

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണം..!

 

ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ റിലീസ് ചെയ്ത പ്രിയദര്‍ശന്‍ ചിത്രമാണ് കാഞ്ചീവരം. നിരവധി മേളകളിലും നിരൂപണ പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം മോഹന്‍ലാലിനു ഒരു നഷ്ടമാണ്. കാരണം കാഞ്ചീവരം എന്ന ചിത്രം മലയാളത്തിലും തമിഴിലുമായി സംവിധാനം ചെയ്യാനായിരുന്നു പ്രിയദര്‍ശന്‍ ആദ്യം പദ്ധതിയിട്ടത്. 2001 ലായിരുന്നു അത്. മോഹന്‍ലാലിനെ നായകനായും സങ്കല്‍പിച്ചു. എന്നാല്‍ ലാല്‍ പിന്മാറിയതോടെ ചിത്രം തമിഴില്‍ മാത്രമായി. പ്രകാശ് രാജ് നായകനാകുകയും ചെയ്തു.

2008 ല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് കാഞ്ചീവരം. മികച്ച നടനും, ചിത്രത്തിനുമുള്ള ദേശീയ പുരസ്‌കാരം കാഞ്ചീവരത്തിനായിരുന്നു. മികച്ച സംവിധായകന്‍, ചിത്രം, നടന്‍ എന്നീ കാറ്റഗറിയില്‍ ഫിലിം ഫെയര്‍ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.

തുടര്‍ച്ചയായി 40 ദിവസം മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുക്കാന്‍ പാടില്ല എന്നതായിരുന്നു ഈ ചിത്രം മോഹലാല്‍ വിട്ടുകളയാന്‍ കാരണം. എന്നാല്‍ കഥാപാത്രം വയസ്സാകുന്നതിന് അനുസരിച്ച് മുടി കുറച്ച് കുറച്ച് കൊണ്ടുവന്നാണ് ചിത്രീകരിയ്ക്കുന്നത് എന്നും പറഞ്ഞപ്പോഴാണത്രെ മോഹന്‍ലാല്‍ കാഞ്ചീവരത്തില്‍ നിന്ന് പിന്മാറിയതെന്നും സിനിമാ മേഖലയില്‍ ഒരു ഗോസിപ്പ് ഉണ്ട്

shortlink

Related Articles

Post Your Comments


Back to top button