ഒരു കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ ചിലര്‍ അതില്‍ ജീവിക്കുകയായിരിക്കും. ചിത്രീകരണം കഴിഞ്ഞാലും പിന്നീട് ആ കഥാപാത്രത്തില്‍ നിന്നും തിരിച്ചു വരാന്‍ കുറച്ചു പ്രയാസമാണ്. അത്തരം ഒരു അവസ്ഥയിലാണ് ബോളിവുഡിലെ സൂപ്പര്‍ താരംരണ്വീര് സിംഗ്.
രണ്‍വീര്‍ സിംഗിന്റെ ഏറ്റവും പുതിയ ചിത്രമാണ് പത്മാവതി. ചരിത്ര കഥപറയുന്ന ചിത്രത്തില്‍ പ്രതിനായകനായിട്ടാണ് രണ്‍വീര്‍ വേഷമിടുന്നത്. അലാവുദീന്‍ ഖില്‍ജി എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പല വഴികള്‍ രണ്‍വീര്‍ സ്വീകരിച്ചിരുന്നു. അഴ്ചകളോളം തനിച്ചു മുറിയിലിരുന്ന് കഥാപാത്രത്തെ പരിശീലിച്ചശേഷമാണ് രണ്‍വീര്‍ അഭിനയിച്ചത്. ഒരു വര്‍ഷമെടുത്തു ചിത്രീകരിച്ച സിനിമ വരുന്ന ഡിസംബറില്‍ തിയേറ്ററുകളിലെത്തുകയാണ്.
രണ്‍വീറിന്റെ അഭിനയ ജീവിതത്തിലെ സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളിലൊന്നാണ് അലാവുദ്ദീന്‍ ഖില്‍ജി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി വ്യക്തി ജീവിതത്തിലും കഥാപാത്രത്തെ രണ്‍വീര്‍ പിന്തുടരാറുണ്ട്. അങ്ങനെ ഒരു വര്‍ഷത്തോളം അലാവുദ്ദീന്‍ ഖില്ജിയായ രണ്‍വീറിന് കഥാപാത്രത്തെ വിട്ടുപോകാന്‍ കഴിയുന്നില്ല. തുടര്‍ന്ന് പ്രിയപ്പെട്ടവരുടെ ഉപദേശത്തെ തുടര്‍ന്ന് മനോരോഗ വിദഗധനെ കാണാനുള്ള തയ്യാറെടുപ്പിലാണ് രണ്‍വീര്‍ എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Post Your Comments