
ഭര്‍ത്താവ് അഭിഷേകിനൊപ്പമുള്ള ചിത്രത്തില്‍ കൂടുതല്‍ ഗ്ലാമറസായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് സൂപ്പര്‍ താരം ഐശ്വര്യ റായ്. തന്റെ നായകന് അഭിഷേക് ആയതിനാല്‍ ചൂടന്‍ രംഗങ്ങളില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതിന് താരം സമ്മതം അറിയിച്ചതായാണ് വിവരം. ബസു ബാഗ്നാനി സംവിധാനം ചെയ്യുന്ന സുന്ദര്കാണ്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഇരുവരും ഒന്നിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ.
Post Your Comments