ചെന്നൈ : സിനിമ നടൻ ആയതുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നു തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.നടൻ ശിവാജി ഗണേശന്‍റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.തമിഴിലെ മറ്റൊരു സൂപ്പർ സ്റ്റാർ കമൽ ഹാസനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തമിഴ് രാഷ്ട്രീയ രംഗത്ത് വൻ വിവാദങ്ങൾ ഉണ്ടായിരുന്നു.ഇരുവരും ഒരു വേദിയിൽ എത്തിയതോടെ കാണികൾക്ക് അതൊരു കൗതുകമായി.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു ചോദ്യങ്ങൾ ഉണ്ടായപ്പോൾ രജനി തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞു.പേരോ പ്രശസ്തിയോ പണമോ കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാനാകില്ലെന്നും .ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവർത്തനപ്പെടുത്തുന്ന ഘടകങ്ങൾ അതിലുമൊക്കെ ഉപരിയാണ്. ഒരു പക്ഷേ കമൽഹാസന് അത് അറിയാമായിരിക്കും. രണ്ടു മാസം മുൻപ് ചോദിച്ചിരുന്നെങ്കിൽ അദ്ദേഹമത് ഞാനുമായി പങ്കുവച്ചേനെ. ഇപ്പോൾ അതേ ചോദ്യം ഞാൻ ഉയർത്തുമ്പോൾ, കൂടെ വരൂ, പറഞ്ഞു തരാം എന്നാണ് കമലിന്‍റെ മറുപടി – രജനീകാന്ത് അത് തമാശ രൂപത്തിൽ പറഞ്ഞു.
അതേസമയം, ശിവാജി ഗണേശന്‍റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിൽ കാലതാമസം വരുത്തിയ അണ്ണാ ഡിഎംകെ സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് കമൽഹാസൻ സംസാരിച്ചത്. രാഷ്ട്രീയത്തിനുമപ്പുറത്തേക്ക് വ്യക്തിപ്രഭാവവും പ്രശസ്തിയും വ്യാപിപ്പിച്ച വ്യക്തിയായിരുന്നു ശിവാജി ഗണേശനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്മാരകം ഉദ്ഘാടനം ചെയ്യാൻ ആരുടെയും കാലുപിടിക്കേണ്ട ആവശ്യമില്ല. ക്ഷണിച്ചില്ലെങ്കിലും തീർച്ചയായും ഞാനിവിടെ വരുമായിരുന്നു. വേദിക്കു പുറത്തുനിന്നിട്ടായാലും ഈ ചടങ്ങിൽ ഞാൻ സംബന്ധിച്ചേനെ – കമൽഹാസൻ പറഞ്ഞു.
Post Your Comments