CinemaComing SoonHollywoodInternationalLatest News

ടൈറ്റാനിക് നായകൻ ഇനി അമേരിക്കൻ പ്രസിഡന്റ്

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു റൂസ്വെല്‍റ്റ്. 1901 ല്‍ 42-ാം വയസ്സിലാണ് അദ്ദേഹം പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ നായകനായി ഡികാപ്രിയോ എത്തുന്നു.ഹോളിവുഡ് ഹിറ്റ് ജോടികളായ ലിയോനാര്‍ഡോ ഡികാപ്രിയോയും മാര്‍ട്ടിന്‍ സ്കോര്‍സീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

‘റൂസ്വെല്‍റ്റ്” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുന്‍ പ്രസിഡന്റായ തിയോഡോര്‍ റൂസ്വെല്‍റ്റായാണ് ഡികാപ്രിയോ എത്തുക.ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്ക്, ദ ഏവിയേറ്റര്‍, ദ വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഡി കാപ്രിയോയും സ്കോര്‍സീസും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നത്.

റൂസ്വെല്‍റ്റിന്റെ തിരക്കഥ ഒരുക്കുന്നത് സ്കോട്ട് ബ്ലൂമാണ്.

shortlink

Related Articles

Post Your Comments


Back to top button