
ആനപിണ്ഡത്തില്‍ നിന്നു ചന്ദനത്തിരി നിര്‍മ്മിച്ച പുണ്യാളന് അഗര്‍ബത്തീസിലെ ജോയ് താക്കോല്ക്കാരന് രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ പുതിയൊരു ബിസിനസിനാണ് തുടക്കമിടുന്നത്. ഗാന്ധിജയന്തി ദിവസമായ ഒക്ടോബര്‍ രണ്ടിന് ഇത് പ്രഖ്യാപിക്കുമെന്നാണ് ചിത്രത്തിലെ ഹീറോയായ ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
പ്രേതത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ ടീം ഒന്നിക്കുന്ന പുണ്യാളന്-2 ഉടന്‍ പ്രദര്‍ശനത്തിനെത്തും. ക്യാപ്റ്റനാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ജയസൂര്യ ചിത്രം. അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ ഫുട്ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം തിയേറ്ററിലെത്തും. സിദ്ധിഖിന്റെ അസോസിയേറ്റ് ആയിരുന്ന പ്രജീഷ് സെന്‍ ആണ് ക്യാപ്റ്റന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments