CinemaLatest NewsMollywoodMovie GossipsTollywood

ഒരുപാട് അദ്ധ്വാനിച്ചിട്ടും ആ ചിത്രം വിജയിച്ചില്ല ഉണ്ണി മുകുന്ദൻ പറയുന്നു

മലയാള ചലച്ചിത്ര ലോകത്തെ യുവ താരം ഉണ്ണി മുകുന്ദൻ വ്യത്യസ്തമായ വേഷങ്ങളിലൂടെ മറ്റു ഭാഷ കളിലെയും പ്രിയപ്പെട്ട താരമായി മാറുകയാണ്. തന്റെ സിനിമാ ജീവിതത്തിൽ ഉണ്ടായ പുത്തൻ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നതിനോടൊപ്പം മറ്റൊരു  സങ്കടം കൂടി ഉണ്ണി അറിയിച്ചു.

കരിയറിൽ ഒരുപാട് അദ്ധ്വാനിച്ച ചിത്രമായിരുന്നു ക്ലിന്റ്. വാണിജ്യ സിനിമകളുടെ ഭാഗമായിരുന്ന എന്നിലെ അഭിനേതാവിനെ സംവിധായകന്‍ ഹരികുമാര്‍ കണ്ടെത്തുകയായിരുന്നു .എഡ്‌മണ്ട് തോമസ് ക്ലിന്റ് നിറങ്ങളുടെ രാജകുമാരൻ 2500 ദിവസമെ ഭൂമിയിൽ ജീവിച്ചിരുന്നുള്ളു എങ്കിലും 25000 ഓളം ചിത്രങ്ങൾ ക്ലിന്റ് വരച്ചു.അകാലത്തിൽ പൊലിഞ്ഞ ക്ലിന്റ് എന്ന ബാല പ്രതിഭയുടെ അച്ഛന്റെ വേഷമാണ് അവതരിപ്പിച്ചത് . ആ അച്ഛന്‍ പകര്‍ന്നു കൊടുത്ത അറിവില്‍ നിന്നാണ് ക്ലിന്റ് പല പ്രശസ്ത ചിത്രങ്ങളും വരച്ചത്.

ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ മുപ്പത്തിയഞ്ച് വയസ് മുതല്‍ 73 വയസുവരെയുള്ള ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. അതിനു വേണ്ടി ശരീരം മൊത്തത്തില്‍ മാറ്റേണ്ടി വന്നു. ജിമ്മില്‍ പോയി കഷ്ടപ്പെട്ടുണ്ടാക്കിയ മസിലൊക്കെ കളഞ്ഞു. ദിവസം ഒരു മണിക്കൂറിലധികം ഓടിയാണ് ശരീരഭാരം കുറച്ചത്.റീമയും ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യറാറെടുപ്പുകൾ നടത്തിയിരുന്നു.എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല.അതിൽ പലപ്പോഴും സങ്കടം തോന്നാറുണ്ട് ഇത്തരം നല്ല സിനിമകൾ ആളുകൾ ശ്രദ്ധിക്കാതെ പോകരുത് എന്നുകൂടി ഉണ്ണി അഭ്യർത്ഥിച്ചു.

ജനതാ ഗ്യാരേജിന് ശേഷം തെലുങ്കിൽ ചില അവസരങ്ങൾ വന്നു. അനുഷ്‍ക ഷെട്ടിയോടൊപ്പമുള്ള ‘ഭാഗ് മതി’ എന്ന കൊമേർഷ്യൽ ചിത്രമാണ് റിലീസിനുള്ളത്.തമിഴിലും തെലുങ്കിലും മലയാളത്തിലും ഈ ചിത്രത്തിന് റിലീസ് ഉണ്ടാകും .

shortlink

Related Articles

Post Your Comments


Back to top button