തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം ഇരുവര്‍ ആണെന്നും ആ സിനിമ കണ്ടു ഭ്രാന്തുപിടിച്ചാണ് താന്‍ മോഹന്‍ലാലിന് ആദ്യമായി ഫോണ്‍ ചെയ്തതെന്നും ലാല്‍ സലാം ഷോയില്‍ നടന്‍ ജയസൂര്യ പങ്കുവച്ചു. ഇത് കേട്ടിരുന്ന മോഹന്‍ലാലില്‍ നിന്നും അപ്രതീക്ഷിതമായാണ് ഒരു രസികന്‍ കൗണ്ടര്‍ എത്തിയത്. ഇരുവര്‍ കണ്ടിട്ട് ഭ്രാന്തായി പോയ ഒരാളെ താന്‍ ആദ്യമായിട്ട് കാണുകയാണെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.
അതേ അങ്ങനെ ഒരു ഭ്രാന്തനുണ്ടെങ്കില്‍ അത് താന്‍ തന്നെയാണെന്നും ജയസൂര്യ തിരിച്ച് പ്രതികരിച്ചു.
മോഹന്‍ലാലിന്‍റെ അഭിനയ മൂഹൂര്‍ത്തങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇരുവര്‍ എന്ന ചിത്രത്തെക്കുറിച്ചു പങ്കുവയ്ക്കാതെ ആരും കടന്നു പോകാറില്ല.
Post Your Comments