സുപര്‍ണ എന്ന പേരില്‍ ഈ നടിയെ പെട്ടന്ന് തിരിച്ചറിയാന്‍ ഒരു പക്ഷെ മലയാളികള്‍ക്ക് കഴിയില്ലായിരിക്കാം. പക്ഷേ വൈശാലിയായി ഈ നടി മലയാളി പ്രേക്ഷക മനസ്സില്‍ ഇന്നും നില നില്ക്കുന്നു. മലയാളത്തില്‍ ആകെ നാല് ചിത്രങ്ങള്‍ മാത്രമാണ് സുപര്‍ണ ചെയ്തിട്ടുള്ളത്. വൈശാലി, ഉത്തരം, ഞാന്‍ ഗന്ധര്വന് എന്നീ ചിത്രങ്ങളിലൂടെ താരം മലയാളികള്‍ക്ക് പ്രിയങ്കരിയായി. ഭരതന്റെ വൈശാലിയിലൂടെ താരമായി മാറിയ സുപര്‍ണ തനിക്ക് ഭരതനെ പരിചയപ്പെടുന്നത് വരെ അങ്ങനെയൊരു സംവിധായകനെക്കുറിച്ചു പോയിട്ടു മലയാളത്തെക്കുറിച്ചു പോലും അറിയില്ലായിരുന്നുവെന്നു പറയുന്നു.
”ആരാണ് എന്നെപ്പറ്റി ഭരതന്സാറിനോട് പറഞ്ഞതെന്ന് ഇപ്പോഴും എനിക്കറിയില്ല. എന്റെ ഫോട്ടോ എങ്ങനെയാണ് അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടി എന്നും അറിയില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അദ്ദേഹം വരച്ചിരുന്ന രേഖാ ചിത്രങ്ങളില്‍ തന്റെ മുഖവുമായി സാമ്യം ഉണ്ടായിരുന്നുവെന്നത് ഇപ്പോഴും ഒരു അത്ഭുതമായി തോന്നുന്നു”
Post Your Comments