CinemaIndian CinemaLatest NewsMollywoodTollywood

അദ്ദേഹത്തിന്റെ പക്വതയില്ലായ്മ എന്നെ ആശ്ചര്യപ്പെടുത്തി ; നടി കനിഹ

നടി ധന്‍സികയെ പരസ്യമായി അപമാനിച്ച ടി.രാജേന്ദറിനെതിരെ നടി കനിഹ രംഗത്ത്. ടിആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ടു പോയെന്ന് കനിഹ പറഞ്ഞു. ഇത്തരത്തിലൊരു കാര്യം പറയണമെങ്കില്‍ നടിയോട് സ്വകാര്യമായി സംസാരിക്കാമായിരുന്നുവെന്നും പൊതുവേദിയില്‍ അപമാനിച്ചത് മോശമായിപ്പോയെന്നും കനിഹ കൂട്ടിച്ചേര്‍ത്തു. എത്രയൊക്കെ കഴിവുണ്ടെന്ന് പറഞ്ഞാലും നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ പിന്നെന്ത് ഗുണമാണുളളതെന്ന് കനിഹ ചോദിക്കുന്നു.

‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ധന്‍സിക ഒരിക്കല്‍പ്പോലും തന്റെ പേര് പരാമര്‍ശിച്ചില്ലെന്നായിരുന്നു രാജേന്ദറിന്റെ പരാതി.സംഭവത്തില്‍ ധന്‍സിക മാപ്പ് പറഞ്ഞിട്ടും രാജേന്ദ്രര്‍ വിട്ടില്ല, ധന്‍സികയെ തുടര്‍ച്ചയായി ശകാരിച്ചു. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ധന്‍സിക വിതുമ്പി.

ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്തെത്തിയിരുന്നു. ടി.ആറിന്റെ പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും ധന്‍സികയ്ക്ക് പറ്റിയ തികച്ചും സ്വാഭാവികമായ മറവി മാത്രമാണെന്നും വിശാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.തനിക്കും ഇതുപോലുള്ള മറവി സംഭവിച്ചിട്ടുണ്ടെന്നും തന്റെ തെറ്റുമനസിലാക്കിയ ധന്‍സിക മാപ്പു ചോദിച്ചിട്ടും മകളുടെ പ്രായമുള്ള നടിക്ക് മാപ്പ് ടി.ആര്‍ മാപ്പ് നല്‍കാതിരുന്നത് മോശമായെന്നും വിശാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button