CinemaIndian CinemaLatest NewsMollywoodWOODs

റെഡ് എഫ് എം രഹസ്യം പുറത്തായി; ജിമിക്കി കമ്മല്‍ മോഷണമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം മുന്നേറുകയാണ്. ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും ജിമിക്ക് കമ്മലിന്റെ ഹൃദയതാളം ഏറ്റെടുത്ത് പരിപാടികള്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ റിക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന ഗാനം ഒരു ഗുജറാത്തി പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ അതിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.

പൊതുവെ താന്‍ ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാറില്ലെങ്കിലും ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനത്തിനെതിരെ വന്ന വിമര്‍ശനത്തിനെതിരെ നിശബ്ദമാകാന്‍ കഴിയില്ലെന്നു പറഞ്ഞാണ് ഷാന്‍ മറുപടിയുമായെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ റെഡ് എഫ്.എമ്മിന്റെ ഗുജറാത്ത് വിഭാഗം തയ്യാറാക്കിയതാണെന്നും ജിമിക്കി കമ്മലിന്റെ ട്രെന്റിന്റെ പ്രചരണത്തിനായി തന്നെ നിര്‍മ്മിച്ച വീഡിയോ ആണിതെന്നും ഷാന്‍ വ്യക്തമാക്കുന്നു. വീഡിയോയില്‍ റെഡ് എഫ്.എമ്മിന്റെ ലോഗോ ഉണ്ടെന്നും തന്റെ ശബ്ദം ഗാനത്തിലുണ്ടെന്നും ഷാന്‍ ചൂണ്ടിക്കാണിക്കുന്നു. ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായി മാറിയ, മലയാളികള്‍ തന്നെ നിര്‍മ്മിച്ച ഗാനമാണെന്നും ഗാനത്തിന് ലഭിച്ച സ്വീകാര്യത തങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ഷാന്‍ പറയുന്നു.

ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ വീഡിയോയില്‍ ശരത് കുമാറും ജൂഡ് ആന്റണിയുമാണ് തകര്‍ത്ത് ഡാന്‍സ് ചെയ്യുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button