കായിക താരങ്ങളുടെ ജീവിതം സിനിമയാക്കുന്ന രീതി ഇപ്പോൾ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പതിവ് കാഴ്ചയാണ്.ഇന്ത്യയുടെ ഒരേയൊരു വനിതാ സ്പ്രിന്റ് ഇതിഹാസം പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത മുമ്പേ പ്രചരിച്ചതാണ്.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് പയ്യോളി എക്സ്പ്രസ്സായി മാറുന്നത്.മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു ഇന്ത്യൻ ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്.രണ്ടാം തവണയാണ് പ്രിയങ്ക ഒരു കായിക താരത്തിന്റെ വേഷത്തിൽ എത്തുന്നത്.2014 ൽ പുറത്തിറങ്ങിയ ‘മേരികോം’ പ്രിയങ്കയുടെ മറ്റൊരു കായിക ചിത്രമായിരുന്നു.
‘പി.ടി.ഉഷ ഇന്ത്യ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായികയായ രേവതി വര്‍മയാണ്. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.നൂറ് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ധാരാളം ബിയോപിക്കുകൾ ഇറങ്ങിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ ആണ് മലയാളത്തിലെ ആദ്യത്തെ സ്പോര്‍സ് ബയോപിക്ക്. ഇതിന് പുറമെ ഐ.എം.വിജയൻറെ ജീവിതവും സിനിമയാക്കാൻ ഒരുക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മെഡൽ നേടിക്കൊടുത്ത വനിതാ കായിക താരമാണ് പി.ടി.ഉഷ. മാത്രമല്ല അര്‍ജുന അവാര്‍ഡും പത്മശ്രീയും നല്കി രാജ്യം ആദരിച്ച ഉഷ അഞ്ചു തവണ ഏഷ്യയിലെ ഏറ്റവും മികച്ച അത്ലറ്റിനുള്ള ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments