CinemaLatest NewsMollywoodMovie GossipsNEWSSpecial

ടോവിനോയ്ക്ക് അസൂയ തോന്നിയ ആ നടൻ ആരാണ് ?

കൊച്ചി:മലയാള ചലച്ചിത്ര ലോകത്ത് സമൂഹ മാധ്യമങ്ങൾ വഴി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് പൃഥിരാജ്. അഹങ്കാരിയെന്നും ജാഡക്കാരനെന്നും ഇംഗ്ലീഷ് സംസാരിക്കുന്ന പരിഷ്ക്കാരിയെന്നും വിളിച്ച് ധാരാളം ആളുകൾ അദ്ദേഹത്തെ പരിഹസിച്ചു.വര്‍ഷങ്ങള്‍ക്കിപ്പുറം വിമര്‍ശകരെക്കൊണ്ട് പോലും ഏറ്റവും പ്രിയപ്പെട്ട നടന്‍ എന്ന് പാടി പുകഴ്ത്തിപ്പിക്കുകയാണ് പൃഥി.

തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടാനുള്ള ചങ്കുറപ്പ് കൊണ്ട് കൂടിയാണ് താരം പ്രിയങ്കരനായി മാറുന്നത്.ഇത്രയൊക്കെ മതിയല്ലോ പൃഥിയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ.പൃഥിയോടുള്ള തൻറ്റെ ഇഷ്ട്ടം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ താരം ടോവിനോ തോമസ്.

സ്നേഹവും ബഹുമാനവും കലർന്ന ഒരു അസൂയയാണ് പൃഥിയോട് തനിക്ക് തോന്നിയിട്ടുള്ളതെന്ന് ടോവിനോ പറയുന്നു.സിനിമയിൽ താരമാകാൻ മറ്റുള്ളവരെ ഒതുക്കുന്നവർ ഈ താരത്തെ കണ്ടുപഠിക്കണം.

കൂടെയുള്ളവരെ ഒരു തരത്തിലും ഒതുക്കിനിർത്താൻ അദ്ദേഹം ശ്രമിക്കാറില്ല.എല്ലാവർക്കും അവരവരുടേതായ സ്ഥാനം വിട്ടുകൊടുത്ത് അവർക്ക് വളരാൻ സാഹചര്യങ്ങളും സഹായങ്ങളും ഒരുക്കുന്ന താരമാണ് പൃഥിയെന്നും ടോവിനോ തുറന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button