മോഹൻലാൽ മമ്മൂട്ടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ പിന്തുണയോടെ പ്രധാമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ‘സ്വച്ഛതാ ഹീ സേവ’ പദ്ധതി ബാഹുബലി താരം പ്രഭാസും പിന്തുണച്ചു.
ഇന്ത്യയെ മാലിന്യ വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതിക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് നടന് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഇത്തരമൊരു ശുചിത്വ പരിപാടി സംഘടിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു രാജ്യം വളർത്തിയെടുക്കാനാകും .നാടിനെ വൃത്തിയായി സൂക്ഷിക്കുക ഒരു ജോലിയായി കാണാതെ ശീലമായി കാണണമെന്ന് പ്രഭാസ് ആരാധകരോട് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.
Post Your Comments