CinemaIndian CinemaLatest NewsMollywood

ഇത്രനാളും അനുഭവിച്ച ഒരു വലിയ പിരിമുറുക്കത്തിൽ നിന്നുമുള്ള മോചനമായിരുന്നു ഈ ദിവസം: അരുൺ ഗോപി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായപ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലായത് ഒരു യുവ സംവിധായകനായിരുന്നു. രാമലീല എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധാന മേഖലയിലേക്ക് കാലെടുത്തു വെച്ച അരുൺ ഗോപി.ഒരു നവാഗത സംവിധായകനെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളാണ് കടന്നുപോയത്.ഈ സംവിധായകന്റെ 5 വർഷത്തെ പരിശ്രമത്തിന്റെ ഫലമായിരുന്നു രാമലീല എന്ന ചിത്രം.

എന്നാൽ അരുൺ ഇപ്പോൾ വളരെ സന്തോഷത്തിലാണ്.ചിത്രം കൊള്ളാമെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞ് ആളുകൾ കൈതരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സംതൃപ്തിയും ഉണ്ടെന്ന് പറയുന്നു ഈ സംവിധായകൻ.വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് താൻ കടന്നു പോയതെന്നും ഹൃദയത്തിൽ ഉണ്ടായിരുന്നൊരു ഭാരമിപ്പോൾ ഒഴിഞ്ഞുപോയതു പോലെയാണെന്നും അരുൺ പറയുന്നു .

എങ്കിലും സിനിമ ഇറങ്ങുന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നെന്നും അത്രയ്ക്കു വിശ്വാസം തനിക് ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിൽ ഉണ്ടായിരുന്നെന്നും അരുൺ സമ്മതിക്കുന്നു.ഇത്രനാളും അനുഭവിച്ച ഒരുവലിയപിരിമുറുകത്തിൽ നിന്നുമുള്ള മോചനമായിരുന്നു 
രാമലീല റിലീസ് ചെയ്ത ദിവസമെന്നും ആത്യന്തികമായി സിനിമതന്നെയാണ് വലുതെന്നു താൻ തിരിച്ചറിഞ്ഞ ദിവസം കൂടിയാണതെന്നും അരുൺ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button