സംവിധായകന് ആഷിക് അബുവിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്. ആഷിക് അബു നൂറു കണക്കിന് പാവപ്പെട്ട ചെറുപ്പക്കാരുടെ പക്കൽ നിന്നും ലാഭം കൊടുക്കാം എന്ന പേരിൽ കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ആ പണം കൊണ്ട് ” മഹേഷിന്റെ പ്രതികാരം ” എന്നൊരു സിനിമ സ്വന്തമായി നിര്‍മ്മിക്കുകയും ചെയ്തുവെന്നും അബുദാബിയിലുള്ള റഹ്മാൻ എന്നൊരു വ്യക്തിയെ വഞ്ചിച്ചുവെന്നുമാണ് ആരോപണം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് ഓണ്‍ലൈന്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്
ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് പൂര്‍ണ്ണ രൂപം
മിസ്റ്റർ ആഷിഖ് അബൂ ,
താങ്കൾ കുറെ നാളുകളായി കേരളത്തെ രക്ഷിക്കുവാനും കേരളത്തിലെ ജനതയെ ഉദ്ധരിക്കുവാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു , ഒരു കാര്യം ചോദിച്ചാൽ മറുപടി പറയുവാനുള്ള സമയം കണ്ടെത്തണം .
അബുദാബിയിലുള്ള റഹ്മാൻ എന്നൊരു വ്യക്തി താങ്കളെ വിശ്വസിച്ച് ദുബായിൽ വൺ എം ടു എന്നൊരു പ്രൊഡക്ഷൻ സ്റ്റുഡിയോ 10 കോടിക്ക് മേലെ ചിലവിൽ ആരംഭിക്കുകയും പിന്നീട് കമ്പനിയുടെ മൂലധനത്തിലേക്കായി നൂറു കണക്കിന് പാവപ്പെട്ട ചെറുപ്പക്കാരുടെ പക്കൽ നിന്നും ലാഭം കൊടുക്കാം എന്ന പേരിൽ കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ആ പണം കൊണ്ട് ” മഹേഷിന്റെ പ്രതികാരം ” എന്നൊരു സിനിമ താങ്കളുടെ പേരിൽ നിർമ്മിക്കുകയും ചെയ്തു . 50 ഡിഗ്രി ചൂടിൽ സൂപ്പർമാർക്കറ്റുകളും ചായക്കടകളിലും പണിയെടുത്ത് ഉണ്ടാക്കിയ പണമാണ് ആ പാവങ്ങൾ താങ്കളെ വിശ്വസിച്ച് ഏൽപ്പിച്ചത് . ഏകദേശം നാലരക്കോടി രൂപയാണ് താങ്കൾ ആ സിനിമക്കായി കൈപ്പറ്റിയത് . സിനിമക്ക് ഏകദേശം രണ്ടരക്കോടിയെ ചിലവായുള്ളൂ എന്നാണ് അറിയുവാൻ കഴിഞ്ഞത് . പതിനൊന്ന് കോടിയോളം ലാഭം കൊയ്ത ആ സിനിമയുടെ പോസ്റ്ററിലോ സ്ക്രീനിലോ യഥാർത്ഥ നിർമ്മാതാക്കളുടെ പേരുകൾ വെച്ചില്ല എന്ന് മാത്രമല്ല അവരുടെ മുടക്കുമുതലോ ലാഭമോ തിരിച്ചുകൊടുക്കുവാൻ താങ്കൾ തയാറായില്ല . അവരുടെ ഫോൺ കോളുകൾ വരെ ഇപ്പോൾ താങ്കൾ അവഗണിക്കുകയാണ് . അവരുടെ പേരിലല്ല എഗ്രിമെന്റ് എഴുതിയത് എന്നതാണ് താന്കളുടെ ധൈര്യം എന്നറിയാം . പക്ഷെ അവരെല്ലാം കൂടെ താങ്കളുടെ വീട്ടുപടിക്കലേക്ക് മാർച്ച് ചെയ്താൽ താങ്കൾക്ക് തത്കാലം രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് അവരെ അടിച്ചോടിക്കാം .അവരെല്ലാം ചേർന്ന് മാണിസാറിന് കത്തെഴുതിയാലും താങ്കൾക്ക് ഒരു ചുക്കും സംഭവിക്കില്ല . പക്ഷെ അവരുടെ കണ്ണീർ താങ്കളെ വേട്ടയാടും എന്നത് തീർച്ച
Post Your Comments