CinemaGeneralLatest NewsMollywoodNEWSWOODs

അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രതാപ് പോത്തനായിരുന്നു..!

1980 ല്‍ നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ചാമരം. ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നെടുമുടി വേണുവിന് ആദ്യ സംസ്ഥാന പുരസ്‌കാരമടക്കം മൂന്നു പുരസ്ക്കാരങ്ങള്‍ ലഭിച്ചു.

ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിച്ചത് ഫാദര്‍ എന്ന കഥാപാത്രമായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് നെടുമുടി അവതരിപ്പിച്ച ഈ കഥാപാത്രത്തിന് യാതൊരു പ്രധാന്യവും തിരക്കഥയില്‍ ഇല്ലായിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് നെടുമുടിയുടെ കഥാപാത്രത്തിന് ഒരു പേരിടുന്നതും കഥാപാത്രത്തെ വലുതാക്കുന്നത്. എന്നാല്‍ അതിന് പിന്നില്‍ നായകന്‍ പ്രതാപ് പോത്തനായിരുന്നു.

സംഭവം ഇങ്ങനെ…. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് നായകന്‍ പ്രതാപ് പോത്തന്‍ നെടുമുടി വേണുവിനെ എപ്പോഴും കളിയാക്കി ‘ഫാദര്‍ നെടുമുടി’ എന്ന് വിളിക്കുമായിരുന്നു. ഫാദര്‍ നെടുമുടി ലൊക്കേഷനില്‍ ഹിറ്റായപ്പോള്‍ ഭരതന്‍ ചിത്രത്തിലെ നെടുമുടിയുടെ പേര് ഫാദര്‍ എന്നാക്കി മാറ്റുകയായിരുന്നു. ചിത്രം റിലീസിന് എത്തിയപ്പോള്‍ മൂന്ന് പുരസ്‌കാരങ്ങളാണ് നെടുമുടിയുടെ കഥാപാത്രത്തെ തേടി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button