മാസങ്ങൾക്ക് മുൻപ് നടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരളമൊന്നാകെ ഞെട്ടിയിരുന്നു. കേട്ട് കേൾവി പോലുമില്ലാത്ത ഒരു സംഭവമായിരുന്നു അത്.അഭിനയ രംഗത്തു നിൽക്കുന്ന സ്ത്രീകൾക്ക് അത് ഏല്പിച്ച ആഘാതം ചെറുതല്ല. ഈ സംഭവത്തെ കുറിച്ച പ്രതികരിക്കുകയാണ് നടി ദീപ്തി സതി.
വല്ലാത്തൊരു അരക്ഷിതബോധമാണ് ഇപ്പോൾ മനസ്സിലെന്ന് വേദനയോടെ ദീപ്തി പറയുന്നു. ഏതൊരു സ്ത്രീയെയും ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഒരു വാർത്തയാണത്.ഇത്തരം സംഭവങ്ങൾ മനസിന് ഏല്പിക്കുന്ന ആഘാതം പെട്ടെന്ന് വിട്ടകലുന്ന ഒന്നല്ലെന്ന് ദീപ്തി പറയുന്നു.എന്നാൽ ആക്രമണത്തിനിരയായ സഹപ്രവർത്തക കരുത്തുള്ള ഒരു സ്ത്രീയാണെന്നും അവർക്ക് ആരുടേയും സിംപതി ആവശ്യമില്ലെന്നും ദീപ്തി തിരിച്ചറിയുന്നുമുണ്ട് .ഇത്തരം സംഭവങ്ങൾ ഏറെയുണ്ടാകുന്നുണ്ടെങ്കിലും ഒരു നടി മാത്രമാണ് ധൈര്യപൂർവം നേരിട്ട് വന്നത്.അച്ഛനും അമ്മയ്ക്കും ഇത് അറിഞ്ഞതുമുതൽ ടെൻഷനാണെന്ന് പറയുന്നു ദീപ്തി സതി. ഒപ്പം രംഗത്തു വന്ന സ്ത്രീ കൂട്ടായ്മയ്ക്ക് പിന്തുണയും നൽകുന്നു.
Post Your Comments