CinemaComing SoonIndian CinemaKollywoodLatest NewsMollywood

വില്ലനാകാനൊരുങ്ങി ടോവിനോ,ഒപ്പം പ്രേക്ഷകരുടെ സ്വന്തം മലരും

ധനുഷ് നായകനായി 2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മാരിയുടെ രണ്ടാം ഭാഗം എത്തുന്നതായി വാർത്തകൾ വന്നിരുന്നു.വിജയ് യേശുദാസ് വില്ലൻ വേഷത്തിലെത്തിയ മാരിയുടെ രണ്ടാം ഭാഗത്തിൽ മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് ആവും വില്ലൻ വേഷത്തിൽ എത്തുക.’അഭിയും അനുവും’ എന്ന ചിത്രത്തിന് ശേഷം ടൊവിനോ അഭിനയിക്കുന്ന ചിത്രമാണ് മാരി-2.സെപ്തംബര്‍ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോയുടെ ‘തരംഗം’ നിര്‍മ്മിച്ചത് ധനുഷായിരുന്നു എന്നത് ശ്രദ്ധേയമാണ്.

അതെ സമയം കാജൽ അഗർവാൾ അവതരിപ്പിച്ച നായികാ വേഷത്തിലേക്ക് എത്തുക മലയാളികളുടെ പ്രിയപ്പെട്ട മലരായി തിളങ്ങിയ സായി പല്ലവി ആണ്.എ.എല്‍ വിജയ്യുടെ ‘കരു’വിന് ശേഷം സായി നായികയാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് മാരി-2.ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി മോഹന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button