മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണി സിനിമയില്‍ ഒരുപാട് അവഗണനകള്‍ നേരിട്ടിരുന്നു. ജാതീയമായ വേര്തിരുവുകള് ചില് നടിമാര്‍ അദ്ദേഹത്തോട് കാട്ടിയിരുന്നതായി സംവിധായകന് വിനയന് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. കലാഭവന്‍ മണിയുടെ തുടക്കകാലങ്ങളില്‍ അദേഹത്തിന് നിരവധി നല്ല വേഷങ്ങള്‍ നല്കിയ സംവിധായകനായിരുന്നു വിനയന്.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ മണിയുടെ നായികായാകാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നതായി വിനയന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മണി താഴ്ന്ന ജാതിക്കാരനാണെന്ന ചിന്തയാണ് പല നടിമാരെയും അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വിനയന് വ്യക്തമാക്കി. എന്നാല്‍ മണിയുടെ നായിക ആകാന്‍ താത്പര്യം കാട്ടാത്ത ആ നടിമാര്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം തമിഴില്‍ വിക്രമിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചപ്പോള്‍ അവസരം ചോദിച്ചു വീട്ടില്‍ എത്തിയിരുന്നതായി വിനയന് പറയുന്നു.
Post Your Comments