CinemaComing SoonIndian CinemaLatest NewsMollywood

പ്രകൃതിയെ അമ്മയായി കണ്ട് പ്രകാശൻ ;ഗ്രാമീണ പശ്ചാത്തലത്തിൽ ‘ അമ്മമരത്തണലിൽ’

വ്യത്യസ്തമായ രീതിയിലൊരു കഥ പറയാനൊരുങ്ങുകയാണ് തന്റെ അമ്മമരത്തണലിൽ എന്ന ചിത്രത്തിലൂടെ ജിബിൻ ജോർജ് ജെയിംസ് .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത് .പ്രകൃതിയെ അമ്മയായി കരുതുന്ന പ്രകാശൻ എന്ന സാധാരക്കാരനായ മനുഷ്യന്റെ പച്ചയായ ജീവിതമാണ് അമ്മമരത്തണലിൽ എന്ന ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുക .

പാലക്കാടിന്റെ ഗ്രാമീണാന്തരീക്ഷത്തില്‍ കൃഷിയെ ഉപജീവനമാര്‍ഗമാക്കി ജീവിക്കുന്ന ആളാണ് പ്രകാശന്‍. അമ്മയും ഭാര്യയും മകളുമടങ്ങിയ കുടുംബം.കമ്മ്യൂണിസ്റ്റ്കാരനായ അച്ഛന്റെ മകനായ പ്രകാശനും കറ തീര്‍ന്ന പാര്‍ട്ടി അനുഭാവി ആയിരുന്നുവെങ്കിലും സാഹചര്യങ്ങൾ അയാളെ എല്ലാത്തിൽ നിന്നും വിട്ടു നിൽക്കാൻ പ്രേരിപ്പിച്ചു. അവിടേക്ക് ടൗണില്‍ നിന്നും മനു എന്നയാള്‍ എത്തുന്നു.മനുവിന്റെ വരവിന്റെ കാരണം നിഗൂഢമാണ്. ആദ്യമൊക്കെ അസ്വസ്ഥനായി കാണുന്ന മനു ക്രമേണ പ്രകാശനുമായി അടുക്കുകയും പ്രകൃതിയെ തിരിച്ചറിയാന്‍ തുടങ്ങുകയും ചെയ്യുന്നു. 
പ്രകാശനെ പറ്റി കൂടുതല്‍ അറിയുന്തോറും മനുവില്‍ അത്ഭുതമാണുണ്ടാകുന്നത്.

ഇഷ്ടി എന്ന സംസ്‌കൃത ചിത്രത്തിലൂടെ പ്രശസ്തനായ അനൂപ് കൃഷ്ണന്‍ ആണ് പ്രകാശനെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ശ്രീകാന്ത്, അമീര്‍ എന്നിവര്‍ മനു, അജയന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവസൂര്യ, ജിത്തു മേനോന്‍, ജസ്റ്റിന്‍ ചാക്കോ, ശാലിനി ദിനേശ്, സിനി പ്രസാദ്, സുനില്‍ വിക്രം, ഫാത്തിമ നൗഷാദ്, കാര്‍ത്തിക് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button