CinemaIndian CinemaLatest NewsMollywoodShort Films

കണ്ണീർ വറ്റാത്ത ഓർമയായി ഐലൻ കുർദി; സിറിയൻ ഭീകരതയുടെ കഥ പറഞ്ഞ് എക്സോഡസ്

സമകാലീന പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നത് ഇന്ന് പുതിയ കാര്യമല്ല.എന്നാൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്ക വണ്ണം പൂർണത നിറഞ്ഞതാവണം അവയെന്നുള്ളത് വെല്ലുവിളി തന്നെയാണ് .ആ വെല്ലുവിളി ഏറ്റെടുത്ത് ലോകത്തിനു ഞെട്ടലും വേദനയും സമ്മാനിച്ച ഐലൻ കുർദി എന്ന സിറിയൻ ബാലന്റെ മരണത്തെ ആസ്പദമാക്കി മാധവ് വിഷ്ണു എന്ന യുവസംവിധായകൻ തയ്യാറാക്കിയ എക്സോഡസ് എന്തുകൊണ്ടും ശ്രദ്ധേയമാകേണ്ടത് തന്നെയെന്ന് ഈ ഹ്രസ്വ ചിത്രം കണ്ടിറങ്ങുന്ന ആരും സമ്മതിക്കും.

ഏറ്റവും അധികം നിയമ സംരക്ഷണം ലഭിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് എന്നിരിക്കെ ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നതും അവരാണ് എന്ന അഭിപ്രായക്കാരനാണ് മാധവ് വിഷ്ണു. സമൂഹത്തിന്റെ രണ്ടു തട്ടിലുള്ള രണ്ടു സ്ത്രീകളിലൂടെ, അവർ നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് മാധവ് തന്റെ കഥ കൊണ്ട് പോകുന്നത്.

ജീവിക്കാൻ സാധിക്കാത്തവിധം തീവ്രവാദം ശക്തമാകുമ്പോൾ അതിനെതിരെയുള്ള തന്റെ പോരാട്ടമാണ് ഈ ചിത്രമെന്ന് പറയുന്നു ഈ യുവ സംവിധായകൻ .ഇന്ന് യഥാര്‍ഥത്തിൽ നടക്കുന്ന മനുഷ്യൻ്റെ പ്രവര്‍ത്തനങ്ങളും ഒരുപക്ഷേ ഭാവിയിൽ സംഭവിച്ചേക്കാവുന്ന യാത്രികവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളും കൂട്ടിച്ചേര്‍ത്താണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ബന്ധങ്ങൾക്ക് വിലയില്ലാത്ത, വളരെ കൃത്രിമത്വം നിറഞ്ഞ ലോകമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു മാധവ് പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button