തമിഴ് ടെലിവിഷന്‍ പരിപാടികളില്‍ തരംഗമായി കമല്ഹാസന് അവതാരകനായെത്തുന്ന ബിഗബോസ് ഷോ മുന്നേറുകയാണ്. മലയാളിയായ നടി ഓവിയയാണ് ഈ ഷോയിലെ ഏറ്റവും ജനപിന്തുണയുള്ള നടി. ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലുംപിന്നീട തിരികയെത്തുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മ്മേടിയയിലെ ചര്‍ച്ച ഒരു നടി തന്റെ അച്ഛന്റെ സ്ഥാനത്തു നിന്നും വിവാഹം നടത്തി തരാന്‍ നടനും അവതാരകനുമായ കമല്‍ഹാസനോട് പറയുന്നതാണ്.
ബിഗ്ബോസ് ഹൗസിലേ മറ്റൊരു താരമാണ് നടിയാണ് സുജാ വരുണി. കഴിഞ്ഞ ആഴ്ച്ച സുജ ബിഗ്ബോസ് ഹൗസില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതിനു ശേഷം കമല്‍ഹാസനോട് സംസാരിക്കുന്നതിനിടയ്ക്ക് പല തവണ സുജ കരഞ്ഞു. തന്റെ അച്ഛനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സുജ കരഞ്ഞത്.
” എനിക്ക് അച്ഛനുണ്ട്, പക്ഷേ എന്നോടൊപ്പം ഇല്ല. ഞാന്‍ പെണ്ണായി ജനിച്ചതിനാല്‍ അദ്ദേഹം എന്നെ വിട്ടുപോയി. എവിടെയാണ് ഇപ്പോള്‍ അദ്ദേഹമെന്ന് അറിയില്ല. ഈ പരിപാടി കണ്ട് അദ്ദേഹം എന്നെ തേടി എത്തുകയാണെങ്കില്‍, ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തിന്റെ മകളായി കൂടെ നിന്ന് അദ്ദേഹത്തിന് ഭക്ഷണം നല്‍കണം. അതാണെന്റെ ആഗ്രഹം.” നിറകണ്ണുകളോടെ സുജ പറഞ്ഞു.
Post Your Comments