യുവ താര നിരയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍ താന്‍ ഒരു സംവിധായ മോഹത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ചില സ്റ്റോറിലൈനുകള്‍ മനസിലുണ്ടെന്നും എന്നാല്‍ എഴുത്തില്‍ താന്‍ പിന്നിലാണെന്നും പറയുന്നു ദുല്‍ഖര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിനയത്തിന് പുറമെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തനിക്കുള്ള താല്‍പര്യത്തെക്കുറിച്ച് ദുല്‍ഖര്‍ വ്യക്തമാക്കുന്നത്.
ദുല്ഖരിന്റെ വാക്കുകള്‍ ഇങ്ങനെ …”ചിന്തകള്‍ പേപ്പറിലേക്ക് പകര്‍ത്തുന്നതില്‍ വളരെ പിന്നിലാണ് ഞാന്‍. പക്ഷേ എന്റെ മനസില്‍ ചില കഥകളുണ്ട്. പക്ഷേ എല്ലാറ്റിനുമപ്പുറം സിനിമ സംവിധാനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എക്കാലത്തും എനിക്കാ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അയാള്‍ അഭിനയത്തില്‍ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. പിന്നെ, അച്ഛനുമായുള്ള താരതമ്യങ്ങളും. അതിനാല്‍ ഭയമുണ്ടായിരുന്ന കാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു നടനായി.”
Post Your Comments