സിനിമ പുതിയ ആഖ്യാന രൂപങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ അതിനേക്കാള്‍ പ്രായം കുറഞ്ഞവരായി സിനിമയ്ക്കൊപ്പം സഞ്ചരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും യുവ നായികമാര്‍ക്കൊപ്പം ആടിപ്പാടി നായകത്വം വഹിക്കുന്നു. അറുപത് വയസ്സ് പിന്നിട്ടിട്ടും ചെറുപ്പം കൈവിടാതെ സുന്ദരനായി ഇരിക്കാന്‍ മേക്കപ്പ് അധികം ശ്രദ്ധിക്കുന്ന ഈ താരങ്ങള്‍ പുത്തന്‍ ടെക്നോളജികളുടെ ഉത്പന്നമായ വിഗ്ഗുകള്‍ തരാതരം ഉപയോഗിക്കുന്നു
മുടി അഴകാണ്. എന്നാല്‍ അറുപതിലും എണ്ണ കറുപ്പില്‍ അവ നില്‍ക്കാന്‍ എന്താ രഹസ്യം? അതിനു പിന്നിലെ രഹസ്യമിങ്ങനെ… ലാല്‍ – മമ്മൂട്ടി ദ്വന്ദ്വങ്ങള്‍ തൊണ്ണൂറുകളുടെ ആദ്യ പകുതിയിലെ വിഗ്ഗിലേയ്ക്ക് കയറികൂടിയിരുന്നു. പിന്നാലെ സുരേഷ് ഗോപിയും. ഇവര്‍ക്ക് മുമ്പ് തന്നെ വിഗ്ഗിന്റെ പിന്തുണയോടെ താരങ്ങള്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു. കൊട്ടത്തൊപ്പി പോലുള്ള വിഗ്ഗുമായി നസീറും സത്യനും സുകുമാരനുമെല്ലാം എത്തിയിരുന്നു.
ഹലോയിലും ഫ്ലാഷിലും വേറിട്ട ഗെറ്റപ്പ് ലാലേട്ടന്‍ സ്വീകരിച്ചപ്പോള്‍ മായാവിയിലും രാജ മാണിക്യത്തിലും മമ്മൂട്ടി പുതിയ പാറ്റെണ്‍ സ്വീകരിച്ചു. അതുപോലെ തന്നെ ലങ്ക, രാഷ്ട്രം, ചിന്താമണി കൊലക്കേസ് തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ് ഗോപി വേറിട്ട സ്റ്റൈലുകള്‍ പരീക്ഷിച്ചു.
ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി മേക്കപ്പ് ഇടുന്ന താരങ്ങള്‍ സിനിമയ്ക്ക് പുറത്തും ആ മേക്കപ്പ് പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ല. നമ്മുടെ താര രാജാക്കന്മാര്‍ പൊതു വേദികളില്‍ മേക്കപ്പ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതെ സമയം തമിഴ് സൂപ്പര്‍ താരം രജനി തന്റെ കഷണ്ടിയും മേക്കപ്പ് ഇല്ലാത്ത മുഖവുമായി പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നു. അതും വര്‍ഷങ്ങളായി. കാലത്തിന്റെ മാറ്റങ്ങള്‍ ശരീരത്തില്‍ വരുന്നതിനെ രജനി സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ അതിനു തയ്യാറല്ല. ആരാധകരെ ഭയക്കുന്നതാവാം അതിനു പിന്നിലുള്ള കാര്യം. എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് തമിഴ് നാട്ടില്‍ രജനിക്ക് കിട്ടുന്ന പിന്തുണയുടെ അത്ര പിന്തുണയോ ഫാന്സിനെയോ വിഗ് ഊരാതിരുന്നിട്ടു കൂടി സൃഷ്ടിച്ചെടുക്കാന്‍ നമ്മുടെ താര രാജാക്കന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഈ ന്യൂജെന്‍ കാലഘട്ടത്തില്‍ നമ്മുടെ താര രാജാക്കന്മാര്‍ വന്നു നില്‍ക്കുന്നത് ആരുടെ മുന്‍പിലാണ്. മുടിയില്ലാത്ത ഫഹദ് ഫാസിലിനും വിനയ് ഫോര്ട്ടിനും മുന്നില്‍. വേറിട്ട അഭിനയ ശൈലുമായി മുന്നേറുന്ന ഈ താരങ്ങള്‍ മുടിയില്ലാത്തതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടാതെ പോയതുമില്ല.
Post Your Comments