സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി ഫാന്സുകാരുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന നടി അന്ന രാജന് പിന്തുണയുമായി ശാരദക്കുട്ടി. ചാനല്‍ പരിപാടിക്കിടെ മമ്മൂട്ടിയോ ദുല്ഖരോ നായകന്‍ ആകാന്‍ താത്പര്യം എന്ന് ചോദിച്ചപ്പോള്‍ ദുല്ഖര്‍ എന്ന് മറുപടി പറഞ്ഞ നടി മമ്മൂട്ടി അച്ചനായി അഭിനയിക്കട്ടെയെന്നു അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ആരാധകര്‍ ലച്ചിക്ക് നേരെ തെറിയഭിഷേകം നടത്തി. ഈ പശ്ചാത്തലത്തിലാണ് എഴുത്തുകാരിയും അധ്യപികയുമായ ശാരദക്കുട്ടിയുടെ പ്രതികരണം. മമ്മൂട്ടിയും മഞ്ജു വാര്യരും രേഖയും ശ്രീദേവിയും ഹേമമാലിനിയുമെല്ലാം മുഖചര്‍മ്മം വലിച്ചുതുന്നിയിട്ടാണത്രേ ഇങ്ങനെ വെള്ളക്കടലാസ് പോലെ സൂക്ഷിക്കുന്നത്. വലിയ പണച്ചെലവുള്ള കാര്യമാണ്. നമുക്കും ഭാവനയുടെ ഏതറ്റം വരെയും ചര്‍മ്മം വലിച്ചുനീട്ടാം, പക്ഷെ അത് സത്യമാകില്ലല്ലോ..
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്തൊരു വിചിത്രമാണീ ജീവിതം. മേയ്ക്കപ്പൊക്കെയിട്ട് നമ്മളങ്ങനെ മുന്നോട്ടു പോകും. പെട്ടെന്നൊരു ദിവസം ഒരു കൈ വന്ന് കരികൊണ്ട് നമ്മുടെ മുഖത്താകെ ചിത്രപ്പണികള്‍ തുടങ്ങും. ചിലര്‍ക്ക് കണ്ണിനടിയില്‍ ചുളിവുകള്‍, ചിലര്‍ക്ക് കവിളുകളില്‍ സമാന്തരരേഖകള്‍. മറ്റുചിലരില്‍ ചര്‍മ്മം ഉള്ളിലേക്ക് വലിയുന്നു, തൈര്, കടലമാവ്, നാരങ്ങാനീര്,പാല്‍. ഒന്നും ഫലിക്കുന്നില്ല..കാലം അതിന്റെ വിചിത്രവേലകള്‍ തുടരുന്നു..
മമ്മൂട്ടിയും മഞ്ജു വാര്യരും രേഖയും ശ്രീദേവിയും ഹേമമാലിനിയുമെല്ലാം മുഖചര്‍മ്മം വലിച്ചുതുന്നിയിട്ടാണത്രേ ഇങ്ങനെ വെള്ളക്കടലാസ് പോലെ സൂക്ഷിക്കുന്നത്. വലിയ പണച്ചെലവുള്ള കാര്യമാണ്. നമുക്കും ഭാവനയുടെ ഏതറ്റം വരെയും ചര്‍മ്മം വലിച്ചുനീട്ടാം, പക്ഷെ അത് സത്യമാകില്ലല്ലോ..
‘ചുളിവുകളുള്ള മുഖത്തിനിപ്പോ എന്താ ഒരു കുഴപ്പം, മദര്‍ തെരെസയെയും മേധാപട്ക്കരെയും കണ്ടുവേണം നമ്മള്‍ പഠിക്കാന്‍’ എന്നൊക്കെ പറഞ്ഞാല്‍ അതും സമ്മതിക്കാന്‍ വയ്യ. സദാസമയവും ഞാനതിനെപ്പറ്റിയൊന്നും ചിന്തിക്കുന്നില്ല, എന്നാലും . എന്തെങ്കിലുമൊന്നു ചെയ്യാനാകുമോ? ആലോചിച്ചു തീരുമാനമെടുത്തു വരുമ്പോഴേക്ക് മുഖം പഴകിയ ഓറഞ്ച് പോലെ ആകുന്നു.
വയസ്സാകുന്തോറും ലോകത്തിലേക്കും സുന്ദരിയായിരിക്കുക എന്നത് വലിയൊരു ഭാരമായിത്തീര്‍ന്നു പ്രശസ്ത നടി ഗ്രെറ്റ ഗാര്‍ബോയ്ക്ക്. സദാ താന്‍ കളിയാക്കപ്പെടുന്നത് പോലെ. തന്റെ സൌന്ദര്യം പൊടിഞ്ഞ് ഇല്ലാതാകുന്നതില്‍ ലോകം ആനന്ദിക്കുന്നത് പോലെ.. നമ്മില്‍ പലര്‍ക്കും തോന്നും അങ്ങനെ.. ആരുടെയും കുറ്റമല്ല. വയസ്സായിവരുമ്ബോഴേ ഇതൊക്കെ നമ്മളെ വേദനിപ്പിക്കൂ. വയസ്സാകുന്നതിന്റെ ഒരു ലക്ഷണമാണത്. ക്ഷീണിച്ചു, വല്ലാതെയായി, അസുഖമെന്തെങ്കിലുമുണ്ടാ എന്നൊന്നും ചോദിക്കരുത് .ഫാന്‍സില്ലെങ്കില്‍ പോലും താങ്ങാനാവില്ല. (ലിച്ചി മമ്മൂട്ടി ഫാന്‍സ് പശ്ചാത്തലത്തില്‍ തോന്നിയത്)
Post Your Comments