മുരുഗദോസിന്റെ പുതിയ ചിത്രത്തില്‍ രജനീകാന്ത് അഭിനയിക്കുമെന്ന് സൂചന. എ.ആര്.മുരുഗദോസ് രാജനീകാന്തിനോട് കഥ പറഞ്ഞതായും ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതം മൂളിയെന്നുമാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ആശയം വിപുലീകരിക്കാന്‍ രജനീകാന്ത് നിര്‍ദ്ദേശം കൊടുത്തതായും പറയപ്പെടുന്നു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന യന്തിരന് 2.0 , കാലാ എന്നിവയ്ക്ക് ശേഷമായിരിക്കും സ്റ്റൈല്‍ മന്നന് ഈ ചിത്രം ചെയ്യുക.
Post Your Comments