
യുവ താര നിരയില്‍ ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. കുഴഞ്ഞ് മറിയുന്ന തമിഴ് രാഷ്ട്രീയത്തിലേക്ക് താര രാജാക്കന്മാര്‍ ഇറങ്ങുന്നുവെന്ന വാര്‍ത്ത ചൂട് പിടിക്കുകയാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി തമിഴ് മക്കളെ ഭരിക്കാന്‍ രജനികാന്തും കമല്‍ഹാസനും വരുന്നതിനെക്കുറിച്ച് നടന്‍ വിജയ് സേതുപതിയുടെ പ്രതികരണം.
‘ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും രാഷ്ട്രീയത്തില്‍ വരാനുളള അവകാശമുണ്ട്. ജനങ്ങള്‍ക്കുമേല്‍ സ്നേഹവും കരുണയും ഉളള ആര്‍ക്കുവേണമെങ്കിലും രാഷ്ട്രീയത്തിലേക്ക് വരാം. ഇതില്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം എന്നു മനസ്സിലാകുന്നില്ല. രജനിക്കും കമലിനും വരാം’. തന്റെ പുതിയ ചിത്രമായ കറുപ്പന്റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.
Post Your Comments