
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തെലുങ്ക് നടൻ മഹേഷ് ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പൈഡർ.ചിത്രത്തിനെ കൂടുതൽ കരുത്തുറ്റതാക്കാൻ പോന്ന വ്യക്തികളാണ് ചിത്രത്തിന് പുറകിൽ എന്നത് മറ്റൊരു ശ്രദ്ധേയ കാര്യം.മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും സംഗീതം ഹാരിസ് ജയരാജുമാണ് നിർവഹിച്ചിരിക്കുന്നത്.
പ്രതിനായക വേഷത്തിലെത്തുന്ന നടനും സംവിധായകനുമായ എസ് ജെ സൂര്യയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.എസ്‍ ജെ സൂര്യ സംവിധാനം ചെയ്ത വാലി, ഖുശി എന്നീ സിനിമകളിൽ മുരുകദോസ് അസോഷ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് പ്രൊഡക്ഷന്റെ സഹകരണത്തോടെ എന്‍വിആര്‍ സിനിമാ എല്‍എല്‍പി 120 കോടി രൂപ ബഡ്ജറ്റില്‍ നിർമ്മിച്ച ചിത്രത്തിന്റെ മുടക്കുമുതൽ ഇപ്പോൾ തന്നെ തിരിച്ചു പിടിച്ചിരിക്കുകയാണ്.റിലീസിന് മുമ്പേ 150 കോടി രൂപയോളം നേടിയ നാലാമത്തെ തെന്നിന്ത്യന്‍ സിനിമയാണ് സ്‌പൈഡര്‍. അമേരിക്കയില്‍ മാത്രം 400 സ്‌ക്രീനുകളിലാണ് സ്‌പൈഡര്‍ പ്രദര്‍ശനത്തിനെത്തുന്നത്.
Post Your Comments