കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ഋതിക് റോഷനൊപ്പം പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അമീഷ പട്ടേൽ. വിവാദങ്ങളുടെ പേരിൽ പ്രസിദ്ധിയാർജിച്ച ബോളിവുഡ് സുന്ദരി അമീഷ മുന്പ് ഒരു മാധ്യമ പ്രവര്‍ത്തകനോടു തന്നെ അമീഷ ജി എന്ന് വിളിക്കണമെന്ന് പറഞ്ഞു വിവാദത്തില്‍ പ്പെട്ടിരുന്നു. ഇവന്റ് മാനെജ്മെന്റ് മാനേജരെ പരസ്യമായി മാപ്പു പറയിച്ചതിന്റെ പേരിലാണ് താരം വീണ്ടും പുലിവാല് പിടിച്ചിരിക്കുന്നത്
സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ താരം ആദ്യം ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ പാട്നയിലെ പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്നും ആരാധകര്‍ ക്ഷമിക്കണമെന്നും അമീഷ പറഞ്ഞിരുന്നു. താൻ വരാത്തതിനു കാരണം ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നിരുത്തരവാദിത്തമാണെന്നും അമീഷ ആരോപിച്ചിരുന്നു.ശേഷം അമീഷ രണ്ടാമതൊരു വീഡിയോ കൂടി പുറത്താക്കുകയുണ്ടായി. പാട്നയിലെ പരിപാടിക്കു പങ്കെടുക്കാൻ താൻ തയാറാണെന്നു പറയുന്ന വീഡിയോയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ മൃണാൾ എന്നയാളെക്കൊണ്ടു പരസ്യമായി മാപ്പു പറയിക്കുന്നതും കാണാമായിരുന്നു. തങ്ങളുടെ ഭാഗത്തു വന്ന തെറ്റാണ്, അതിനു താരത്തോടു ക്ഷമ ചോദിക്കുന്നുവെന്നും അമീഷയുടേതു വലിയ മനസ്സാണെന്നും ആ യുവാവു പറയുന്നുണ്ടായിരുന്നു.
പക്ഷേ അമീഷ വിചാരിച്ച പ്രതികരണമല്ല വിഡിയോയ്ക്കു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഒരു മനുഷ്യനെ പരസ്യമായി ഇത്രത്തോളം തരംതാഴ്ത്തിയതിലൂടെ താങ്കള്‍ക്ക് എന്താണ് ലഭിക്കുന്നതെന്നും ഇത് കുരച് അധികമായി പോയെന്നുമുള്ള വിമര്‍ശനമാണ് താരം ഇപ്പോള്‍ നേരിടുന്നത്.
Post Your Comments