CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

പൃഥ്വിരാജിന്റെ കര്‍ണ്ണന്‍ പ്രതിസന്ധിയില്‍..!

പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിന്‍റെ വിജയത്തെ തുടര്‍ന്ന് വീണ്ടും പൃഥ്വിരാജിനായകനാക്കി കൊണ്ട് വിമല്‍ ഒരു ചിത്രം പ്രഖ്യാപിച്ചു. അമേരിക്കന്‍ വ്യവസായി വേണു കുന്നപ്പള്ളി നിര്‍മ്മാതാവെന്ന് അറിയിച്ച ചിത്രത്തിന് കര്‍ണന്‍ എന്നായിരുന്നു പേരിട്ടിരുന്നത്.

ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കര്‍ണ്ണന്‍ തന്റെ മനസ്സിലുണ്ടായിരുന്നതെന്നും ആ വീരനെ അവതരിപ്പിക്കുക എന്ന മോഹമാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് കൊടുത്താല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വരുന്നില്ല. ചിത്രം പ്രതിസന്ധിയിലാണെന്നാണ് മോളിവുഡിലെ ചര്‍ച്ച.

ആര്‍എസ് വിമല്‍ തന്നെ രചനയും സംവിധാവും ഒരുക്കുന്ന ചിത്രം 50 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്നു എന്നായിരുന്നു ആദ്യ പ്രഖ്യാപനം. കൂടാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബിയില്‍ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. എന്നാല്‍ സംവിധായകന്‍ ആര്‍എസ് വിമലുമായുള്ള ഭിന്നത മൂലം യു.എ.ഇ യിലും ബിസിനസ്സ് സംരംഭങ്ങളുള്ള വേണു പ്രോജകക്ടില്‍ നിന്ന് പിന്മാറുകയാണെന്ന് വാര്‍ത്ത. ഇതോടെയാണ് കര്‍ണ്ണന്‍ പ്രതിസന്ധിയിലാകുന്നത്.

ആദ്യം 25 കോടിയുടെ ബജറ്റിലെ സിനിമയാണ് വിമല്‍ മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ചാണ് വേണു നിര്‍മ്മാണം ഏറ്റെടുത്തത്. പിന്നീട് നൂറു കോടിയുടെ ബജറ്റിലേക്ക് വിമല്‍ മാറി. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷത്തില്‍ 300 കോടിയുടെ ചെലവാണ് ഈ ചിത്രത്തിനായി പ്രഖ്യാപിച്ചത്. വിമലിന്റെ ഇത്തരം നിലപാടുകള്‍ മൂലമാണ് നിര്‍മ്മാതാവ് പിന്മാറിയതെന്നു സൂചന.

shortlink

Related Articles

Post Your Comments


Back to top button