
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ അഭിമാനം പി ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പരസ്യ സംവിധായികയായ രേവതി എസ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയാണ് പി ടി ഉഷയായി അഭിനയിക്കുന്നത്. ജയലാല്‍ മേനോന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറ് കോടിയോളം നിര്‍മ്മാണ ചെലവില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ.രാജേഷ് സര്‍ഗം എഴുതുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മേരി കോമിന്റെ ജീവിതം സിനിമ ആയപ്പോഴും പ്രിയങ്ക ആയിരുന്നു മുഖ്യ വേഷത്തില്‍.
Post Your Comments