
ദിലീപ് ചിത്രം രാമലീല എന്ന് പ്രദര്‍ശനത്തിനെത്തുകയാണ്. ദിലീപിനെതിരെ വിവാദങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ സിനിമയ്ക്ക് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും ആരാധകരില്‍ നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്. രാമലീല റിലീസ് ദിവസം തന്നെ കാണുമെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചിത്രം ദിലീപിന്റേത് മാത്രമല്ലെന്നും മറ്റുപലരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നും ദിലീപിനെ മുന്‍നിര്‍ത്തി മാത്രം ഈ ചിത്രത്തെ കാണരുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സിനിമ കാണുന്നത് കൊണ്ട് ദിലീപിനോടുള്ള നിലപാടില്‍ മാറ്റമില്ല. കോടതി നിരപരാധിയാണെന്ന് പറയുന്നത് വരെ ദിലീപിനെ ന്യായീകരിക്കില്ലെന്നും അതുവരെ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പറഞ്ഞ ഭാഗ്യലക്ഷ്മി . ഈ സിനിമ തീയേറ്ററില്‍ പോയി കാണണമോ എന്ന് സത്യസന്ധമായി ആലോചിച്ചിരുന്നുവെന്നും സൂചിപ്പിച്ചു.തന്റെ കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ സിനിമ അധ്വാനം വെച്ച് നോക്കുമ്പോള്‍ പോയി കാണണമെന്നാണ് തനിക്ക് തോന്നിയതെന്നും അവര്‍ പറഞ്ഞു. കാരണം സിനിമയുടെ കഥ പറയുമ്പോള്‍, സിനിമയുടെ ഷൂട്ടിംഗ് തുടരുമ്പോള്‍ ഒന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.
സിനിമയുടെ പ്രദര്‍ശനം തീരുമാനിച്ച ശേഷമാണ് ദിലീപിനെതിരെ ഈ ആരോപണം ഉയര്‍ന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് കോടികള്‍ ലഭിക്കുന്നതിന് വേണ്ടിയല്ല ഈ സിനിമ കാണണമെന്ന് താന്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഈ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ ടിവിയിലാണ് ചിത്രം കാണിക്കുന്നതെങ്കില്‍ കേരളമൊന്നാകെ ഈ ചിത്രം കാണുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Post Your Comments