
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഐശ്വര്യയും അഭിഷേക് ബച്ചനും വീണ്ടും ഒന്നിക്കുന്നു. 2010ൽ മണിരത്നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.ബസു ബാഗ്നാനി ചിത്രത്തിലാണ് ഇവര്‍ വീണ്ടുമെത്തുന്നത്. സുന്ദര്ഘണ്ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ്. വളരെ വ്യത്യസ്തമായ വിഷയം അവതരിപ്പിക്കുന്ന ചിത്രത്തിലേക്ക് ഇര്ഫാൻ ഖാനെയും തപ്സിയെയുമാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീടു അപ്രതീക്ഷിതമായി താര ദമ്പതിമാര്‍ ചിത്രത്തിലേക്ക് കടന്നു വരികയായിരുന്നു.
Post Your Comments