CinemaComing SoonIndian CinemaLatest NewsMollywood

ജയറാമിനോടുള്ള ആ ഇഷ്ടത്തെക്കുറിച്ച് പുതുമുഖനടി

കുറച്ച് സിനിമകളിലേ മുഖം കാണിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു ശരണ്യ ആനന്ദ്.. 1971 ബിയോണ്ട് ബോര്‍ഡര്‍, അച്ചായന്‍സ്, ചങ്ക്സ് എന്നീ സിനിമകള്‍ക്കു ശേഷം കാപ്പിച്ചീനോ എന്ന സിനിമയിലൂടെ വീണ്ടും മലയാളികള്‍ക്കു മുന്നില്‍ എത്തുകയാണ് ശരണ്യ.

ജനിച്ചതും വളർന്നതും ഗുജറാത്തിലായതിനാൽ വെക്കേഷൻ സമയത്തെ സന്ദർശനമല്ലാതെ ശരണ്യക്ക് കേരളവുമായി വേറെ ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. ഒൻപതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മഹേന്ദ്ര സ്കോര്‍പിയോയുടെ പരസ്യത്തിൽ മോഡലായി വന്നതും ചില ചാനൽ പരിപാടികളിൽ ആങ്കറായി വന്നതുമൊക്കെയാണ് ശരണ്യക്ക് ആദ്യമായി ലഭിച്ച ക്യാമറ അനുഭവങ്ങൾ. മലയാളികളായി ജനിച്ച ഏതൊരാള്‍ക്കുമുള്ള ആഗ്രഹമാണ് ലാലേട്ടനെ നേരിട്ടുകാണുക എന്നത്. ആദ്യസിനിമയില്‍ തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്ന വലിയ ഭാഗ്യവും ശരണ്യക്ക് ലഭിച്ചു.അച്ചായൻസ് എന്ന ചിത്രത്തിൽ ശിവദ അവതരിപ്പിച്ച വേഷത്തിലേക്ക് വിളിച്ചിരുന്നെങ്കിലും ക്യാപ്പച്ചീനോ എന്ന ചിത്രത്തിന്റെ ഷൂട്ടിലായതിനാൽ ഫോൺ അറ്റൻഡ് ചെയ്യാത്തതിനാൽ ആ വേഷം നഷ്ടപ്പെട്ടു.പിന്നീട് അതെ ചിത്രത്തിൽ മറ്റൊരു വേഷം ശരണ്യയ്ക്ക് ലഭിച്ചു.

ആ ചിത്രത്തിലൂടെ ജയറാമിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞ സന്തോഷം ശരണ്യ മറച്ചു വെയ്ക്കുന്നില്ല .ജയറാം എന്ന നടനോട് അത്രയ്ക്കുണ്ട് ശരണ്യക്ക് ഇഷ്ടം.അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നതായി ശരണ്യ പറയുന്നു.തന്റെ അമ്മ തന്നെ ഗർഭത്തിൽ പേറിയിരുന്ന സമയത് ഏറ്റവും കൂടുതൽ കണ്ടിരുന്നത് ജയറാമിന്റെ ചിത്രങ്ങളായിരുന്നെന്ന് ശരണ്യ പറയുന്നു.അച്ചായൻസിലെ അഭിനയത്തിന് ശേഷമാണ് തന്നോടിത് അമ്മ പറയുന്നതെന്നും അതാവാം ജയറാമിനോടുള്ള ആ ഇഷ്ടത്തിന് കാരണമെന്നും ശരണ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button