ദിലീപ് ചിത്രം രാമലീല ഇന്ന് പ്രദര്‍ശനത്തിനെത്തുകയാണ്. എന്നാല്‍ ചിത്രത്തിന് വന്‍ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രം കാണണമെന്നും കാണരുതെന്നും പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സമയത്ത് ദിലീപ് കുറ്റവാളിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നു എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ഈ വിമര്‍ശനം പറയുമ്പോഴും പ്രബലരുടെ ശബ്ദത്തില്‍ എന്റെ ശബ്ദം നേര്‍ത്തതാണെന്നറിയാമെന്നും എനിക്കെന്നല്ല ആര്‍ക്കും അവരെ തോല്‍പ്പിക്കാനാവില്ലയെന്നും ശാരദക്കുട്ടി പറയുന്നു. എങ്കിലും ഞാന്‍ നീതിക്കൊപ്പം പൊരുതുന്ന പെണ്‍കുട്ടിക്കൊപ്പമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാ കലാരൂപമാണെന്ന് കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഒരുപാട് പേര്‍ ബുദ്ധിമുട്ടിയാണ് ഒരു സിനിമയുണ്ടാകുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ വാദം നടത്തുന്നവരൊന്നും തന്നെ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് തീയേറ്ററുകളില്‍ എത്തി മറ്റ് താരങ്ങളുടെ ചിത്രം കൂകി തോല്‍പ്പിക്കുമ്പോള്‍ ഈ വാദവുമായി എത്താതെന്തെന്നും അവര്‍ ചോദിക്കുന്നു. സിനിമ കാണണമോ കാണാതിരിക്കണമോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ദിലീപ് ചിത്രം രാമലീല കാണില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.
രാമലീല റിലീസ് ചെയ്യുന്ന ദിവസം മനുഷ്യസ്നേഹികള്‍ക്ക് കരിദിനമായിരിക്കുമെന്ന് ശാരദക്കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകയെ നഗ്‌നയാക്കി ചിത്രമെടുത്ത് കൊടുക്കണമെന്നെ ആ പാവം ആവശ്യപ്പെട്ടിട്ടുളളു പോലും, രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാപരിപാടി മറന്ന് രാമലീല കാണാന്‍ 28ന് തീയേറ്ററില്‍ പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍ എന്നായിരുന്നു ശാരദക്കുട്ടിയുടെ അന്നത്തെ പ്രതികരണം.
Post Your Comments