CinemaFilm ArticlesGeneralLatest NewsMollywoodNEWSWOODs

ഈ ബാലതാരത്തെ തിരിച്ചറിയാമോ? നടനും നിര്‍മ്മാതാവുമായി മലയാള സിനിമയില്‍ വിലസുകയാണ് ഈ താരം

 

ബാലതാരമായി വെള്ളിത്തിരയില്‍ എത്തുകയും പിന്നീടു നായകനായി വിലസുകയും ചെയ്ത ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ ഒരു താരമാണ് നടനും നിര്‍മ്മാതാവുമായി മലയാള സിനിമയില്‍ വിലസുന്ന വിജയ് ബാബു.

1980-ല്‍ ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ആക്ഷന്‍ ഹീറോ ജയന്‍ മരിച്ചതിനെത്തുടര്‍ന്ന് മലയാള സിനിമയില്‍ ആ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍ അനുകരണ കലയിലൂടെയും മറ്റും ആ സ്ഥാനം നെടണ്ണ്‍ ഒരു പാട് പേര്‍ പരിശ്രമിച്ചു. ഐ വി ശശിയുടെ ‘തുഷാരം’ എന്ന ചിത്രത്തിലൂടെ രതീഷും ആരിഫാ ഹസ്സന്റെ ‘ഭീമന്‍’ എന്ന ചിത്രത്തിലൂടെ രഘുവുമൊക്കെ ആ സ്ഥാനത്തിന് വേണ്ടി ശ്രമിച്ചുവെങ്കിലും അത് അപ്രാപ്യമായി തുടര്‍ന്നു.

ആ കാലഘട്ടത്തില്‍ തന്നെയാണ് ജയന്റെ ജന്മനാടായ കൊല്ലത്ത് സിനിമാക്കാരുടെ താവളമായിരുന്ന മൂകാംബികാ ലോഡ്ജിന്റെ ഉടമസ്ഥന്‍ ബാബു ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. ജയന്റെ കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ ജയന്റെ പിന്‍ഗാമി ആയി എത്തിയലെന്ത് എന്ന ചിന്തയുണ്ടായ നിര്‍മ്മാതാവ് ചിത്രത്തില്‍ ജയന്റെ സഹോദരന്‍ സോമന്‍ നായരെ അജയന്‍ എന്ന പേരും നല്കി പ്രധാന വേഷത്തില്‍ അവതരിപ്പിച്ചു. ശശികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആ സിനിമയുടെ പേരാണ് “സൂര്യന്‍”. ജയന്റെ അവസാന സിനിമയിൽ സഹതാരങ്ങളായിരുന്ന സുകുമാരനും സോമനും ഈ സിനിമയിലും ഉണ്ടായിരുന്നു. നിര്‍മ്മാതാവ് ബാബുവിന്റെ മകനും ബാലതാരമായി ഈ സിനിമയിലൂടെ ക്യാമറക്ക് മുന്നില്‍ മുഖം കാണിച്ചു.

അജയന്‍ പിന്നീട് രണ്ട് മൂന്ന് സിനിമകളില്‍ അഭിനയിച്ചെങ്കിലും സിനിമയില്‍ ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സൂര്യനില്‍ ബാലതാരമായി തുടങ്ങി മലയാള സിനിമാ ബന്ധം കെട്ടിപ്പടുത്ത ആ താരമാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ സാരഥിയും നടനുമായ വിജയ് ബാബു

shortlink

Related Articles

Post Your Comments


Back to top button