BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ആദ്യ പ്രതിഫലത്തെക്കുറിച്ച് സല്‍മാന്‍ ഖാന്റെ വെളിപ്പെടുത്തല്‍

 

ബോളിവുഡിലെ മുന്‍ നിര താരങ്ങളിലൊരാളായ സല്‍മാന്‍ ഖാനു ആരാധകര്‍ ഏറെയാണ്‌. ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സല്‍മാന്‍ ഖാന്‍റെ പേര് രണ്ടാം സ്ഥാനത്താണ്. എന്നാല്‍ സിനിമയില്‍ സജീവമാകുന്ന ആദ്യകാലത്തെ പ്രതിഫലം 75 രൂപയായിരുന്നുവെന്ന് സല്‍മാന്‍ തുറന്നു പറയുന്നു. താജ് ഹോട്ടലില്‍ കളിച്ച ഡാന്‍സിന്‍റെ പ്രതിഫലമായിരുന്നു ഇതെന്നും താരം വെളിപ്പെടുത്തി.

സുഹൃത്തിന്‍റെ കൂടെ തമാശയ്ക്ക് കളിച്ച ഡാന്‍സിനാണ് 75 രൂപ ലഭിച്ചത്. 75 രൂപ പിന്നീട് 750 രൂപയായും പിന്നീട് അത് 1500 രൂപയായും വര്‍ദ്ധിച്ചു. മുഖ്യ കഥാപാത്രമായി തകര്‍ത്താടിയ മേനേ പ്യാര്‍ കിയായിലൂടെയാണ് അഞ്ചക്ക പ്രതിഫലം ആദ്യമായി സല്‍മാനു ലഭിച്ചത്. 31000 രൂപയായിരുന്നു അന്ന് പ്രതിഫലമായി കിട്ടിയത്.
എന്നാല്‍ ഇന്ന് ബിഗ് ബോസ് റ്റി വി റിയാലിറ്റി ഷോയിലെ അവതാരക വേഷത്തിലൂടെ മാത്രം സല്‍മാന് ലഭിക്കുന്നത് 11 കോടിയാണ്.

 

shortlink

Related Articles

Post Your Comments


Back to top button