
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുടെ ജീവിതം അവതരിപ്പിച്ച ബോളിവുഡ് ചിത്രം പുറത്തിറങ്ങി.’ഹസീന പാർക്കർ’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് ഹസീനയായി മാറിയത്.
ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം ദുബായിൽ നടത്തി.ബന്ധുക്കൾക്ക് വേണ്ടിയാണ് പ്രത്യേക പ്രദർശനം നടത്തിയതെന്ന് താനെ പോലീസ് അറിയിച്ചു. ഹസീനയുടെ മകൻ അലി ഷായാണ് ദുബായ് മാളിലെ റീൽ സിനിമയിൽ ബന്ധുക്കള്‍ക്കായി പ്രദർശനം നടത്തിയത്.
സിനിമ കണ്ടവരിൽ പലരും ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും അലി ഷായിക്ക് ടാഗ് ചെയ്യുകയും ചെയ്തു. ഹസീനയെ അവതരിപ്പിച്ച ബോളിവുഡ് താരം ശ്രദ്ധ കപൂറിനെ ബന്ധുക്കൾ അഭിനന്ദിച്ചു.സിനിമ നിർമ്മിക്കാൻ ദാവൂദിന്റെ ഡി കമ്പനി പണം നൽകിയതായി പോലീസ് സംശയിക്കുന്നുണ്ട്.
അപൂർവ്വ ലഖിയ ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രദ്ധ കപൂറിനൊപ്പം സിദ്ധാന്ത് കപൂർ ,അങ്കൂർ ഭാട്ടിയ ,പ്രിയങ്ക സെട്ടിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments