ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ സൗബിന് സാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. സൂപ്പര്‍ താര ചിത്രങ്ങള്‍ തിയറ്ററില്‍ വിജയിക്കാതെ പോകുന്ന ഇക്കാലത്ത് കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി താര സാന്നിദ്ധ്യം ഇല്ലാതെ ഒരു പറവയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയിരിക്കുകയാണ് സൗബിന്.
സെപ്തംബര്‍ 21 വ്യാഴാഴ്ച തിയറ്ററില്‍ എത്തിയ പറവയ്ക്ക് ബോക്സ് ഓഫീസിലും മികച്ച ഓപ്പണിംഗ് ആയിരുന്നു. തിയറ്ററില്‍ ചിത്രം ഒരാഴ്ചയോട് അടുക്കുമ്പോള്‍ സിനിമയുടെ ആദ്യ അഞ്ച് ദിവസത്തെ കേരള ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
റിലീസ് ചെയ്ത ആദ്യ ദിനം രണ്ട് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ പറവയ്ക്ക് രണ്ടാം ദിവസവും ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചു. ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 4.18 കോടി രൂപയാണ്.
പറവയുടെ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ലഭിക്കുന്നത് ബോക്സ് ഓഫീസില്‍ മികച്ച കുതിപ്പിനുള്ള സൂചനയാണ്. അഞ്ച് ദിവസം കൊണ്ട് 9.91 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്.
റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് പറവയ്ക്ക് ലഭിക്കുന്നത്. ഇത് വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷന്‍ ഉയരാന്‍ സഹായിക്കും. 175 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ദുല്‍ഖറിന്റെ അതിഥി വേഷം മാറ്റി നിര്‍ത്തിയാല്‍ താര സാന്നിദ്ധ്യം ഇല്ലാത്ത ചിത്രമായിരുന്നു പറവ. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദുല്‍ഖറിന്റെ കഥാപാത്രത്തേക്കുറിച്ച് സസ്പെന്‍സ് ദുല്‍ഖര്‍ തന്നെ പുറത്ത് വിട്ടിരുന്നു.പറവയുടെ കഥ സൗബിനില്‍ നിന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിക്കും എന്ന ദുല്‍ഖര്‍ പറഞ്ഞിരുന്നു. 25 മിനിറ്റ് മാത്രമേ ദുല്‍ഖറിന്റെ സാന്നിദ്ധ്യം ഉള്ളു എങ്കിലും മികച്ച പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്ടെയ്മിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രത്തീകരണത്തിനും മറ്റ് ജോലികള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
Post Your Comments