വളരെ സജീവമായ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ടിവി ചാനല്‍ തുടങ്ങുന്ന തീരുമാനത്തില്‍ നിന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്മാറി. മറ്റു ചാനലുകളെ വരുതിയ്ക്ക് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ പുതിയ ചാനല്‍ രൂപികരണം, എന്നാല്‍ ഇങ്ങനെ ഒരു ചാനല്‍ തുടങ്ങിയാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇവര്‍ ചാനല്‍ ആരംഭിക്കേണ്ടന്ന പുതിയ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. അസോസിയേഷന്റെ ചാനല്‍ ആയതിനാല്‍ റിലീസാകുന്ന എല്ലാ സിനിമകളുടെയും സാറ്റലൈറ്റ് റൈറ്റ് എടുക്കേണ്ടി വരുമെന്നുള്ളതിനാല്‍ വലിയ ഭീമമായ തുക മുടക്കേണ്ടി വരും,.പ്രതിവര്‍ഷം ഏകദേശം 350 കോടിയോളം രൂപ സാറ്റലൈറ്റ് ഇനത്തില്‍ നല്‍കേണ്ടി വരും, ഇത്തരം പ്രതിസന്ധികളാണ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറാന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രേരിപ്പിച്ചത്.
Post Your Comments