
ഒ.വി വിജയന്റെ പ്രശസ്ത നോവല്‍ ഖസാക്കിന്റെ ഇതിഹാസം സിനിമയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ താരനിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു. രഞ്ജിത്ത് ആണ് ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയില്‍ പറയാനൊരുങ്ങുന്നത്. ഒവി വിജയന്റെ ആദ്യ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഖസാക്ക് എന്ന ഗ്രാമത്തിലെ എകാദ്ധ്യാപക വിദ്യാലയത്തില്‍ രവി എന്ന ചെറുപ്പക്കാരന് അദ്ധ്യാപകനായി എത്തുന്നതും ,തുടര്‍ന്ന് അയാള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമൊക്കെയാണ് നോവലിന്റെ പ്രമേയം.
Post Your Comments