ഹൃത്വിക് റോഷന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് കൃഷ്. ആ ചിത്രത്തിന് ലഭിച്ച വരവേൽപ്പ് പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്കും മൂന്നാം ഭാഗത്തിലേയ്ക്കും നയിക്കുക ഉണ്ടായി.ഇപ്പോൾ കൃഷിന്റെ നാലാം ഭാഗവും എടുക്കാൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ സംവിധായകനും നടൻ ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷൻ .
കൃഷ് രണ്ടിലും മൂന്നിലും ഹൃത്വിക് ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത് .രോഹിത് മെഹ്രയും മകന് കൃഷ്ണ മെഹ്രയും അങ്ങനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി.വരുന്ന നാലാം ഭാഗത്തിലും ഇരട്ട വേഷങ്ങളിൽ തന്നെയാവും ഹൃത്വിക് എത്തുക.എന്നിരുന്നാലും എടുത്തുപറയത്തക്ക ഒരു പ്രത്യേകത ചിത്രത്തിനുണ്ടാവും.ഹൃത്വിക് തന്നെയാവും ഇതിൽ നായക വേഷത്തിലും പ്രതിനായക വേഷത്തിലും എത്തുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല.
Post Your Comments