പുതുതലമുറയിലെ സംവിധായകരുടെ, സിനിമയോടുള്ള സമീപനം പ്രതീക്ഷാവഹമെന്ന് ശ്രീ അടൂർ ഗോപാലകൃഷ്ണൻ.ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരളം സംഘടിപ്പിക്കുന്ന പതിനൊന്നാമത് ‘സൈന്‍സ്’ ഹ്രസ്വ, ഡോക്യുമെന്ററി ചലച്ചിത്രോത്സവം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍.
പ്രമേയപരമായി ജീവിതത്തോട് കൂടുതല്‍ ചേര്‍ന്ന് നില്ക്കുന്ന സിനിമകള്‍ സാധ്യമാക്കാന്‍ പുതിയ സംവിധായകര്‍ക്കും എത്തുകാര്ക്കും കഴിയുമെന്ന് അടുത്തകാലത്തിറങ്ങിയ ചില സിനിമകള്‍ ദൃഷ്ടാന്തപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിനിമാ നിര്‍മ്മാണത്തില്‍ ഡിജിറ്റല്‍ വിപ്ലവമാണ് ഇപ്പോള്‍. സാങ്കേതികവശങ്ങള്‍ അറിയാത്ത ആള്‍ക്കുപോലും സിനിമയെടുക്കാം. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിനിമകളുടെ ഉത്സവം നടക്കുന്ന ഈ കാലഘട്ടത്തിൽ നല്ല ചിത്രങ്ങൾ ഇനിയും വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു
Post Your Comments