
ഒരു സ്ത്രീയിൽ നിന്നും താൻ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുകയായിരുന്നു പ്രിയപ്പെട്ട ലാലേട്ടൻ.എനിക്ക് നിങ്ങളെ വിശ്വാസമാണെന്ന് ഒരു സ്ത്രീ പറയുക എന്നതാണ് താൻ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളെന്നു അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീ നിങ്ങളെ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ അതിലെല്ലാമുണ്ടെന്നും അവരുടെ ആ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കേണ്ടത് ആ നിമിഷം മുതൽ നമ്മുടെ കടമയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.എനിക്ക് നിങ്ങളെ വിശ്വസിക്കാമോ എന്ന് ചോദിക്കുന്നതിനു പകരം ഞാൻ നിങ്ങളെ വിശ്വസിക്കുന്നു എന്ന് പറയുന്നത് വളരെ വലിയൊരു കാര്യമായാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments