സാധാരണ മലയാളചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്.പ്രസ്തുത ചിത്രത്തിലൂടെ 86 പുതുമുഖങ്ങളെയാണ് അദ്ദേഹം സിനിമാ ലോകത്തേയ്ക്ക് കൊണ്ടുവന്നത്.അവരിൽ ഓരോരുത്തരും തങ്ങളുടേതായ വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് കയ്യടി നേടുകയും ചെയ്തു.
അക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന കഥാപാത്രമാണ് അപ്പാനി രവി. ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ച മിടുക്കനാണ് 24കാരനായ ശരത് കുമാർ. മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിന്റെ കൈയില്‍ ഇപ്പോൾ ഒരു പിടി മികച്ച ചിത്രങ്ങളുണ്ട്.
വിശാല്‍ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ശരത്.വിശാല്‍ നായകനായി 2005ല്‍ പുറത്തിറങ്ങിയ ശണ്ടക്കോഴി എന്ന ലിംഗുസ്വാമി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ശരത് വിശാലിനൊപ്പം വേഷമിടുന്നത്. ആദ്യ ഭാഗത്തില്‍ മലയാളി താരം ലാല്‍ ആയിരുന്നു വില്ലന്‍. രണ്ടാം ഭാഗത്തില്‍ വരലക്ഷ്മി ശരത്കുമാറാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. വിശാലിന്റെ നിര്‍മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments