സിനിമയേക്കാള്‍ ആവേശം നല്‍കുന്നത് താന്‍ ചെണ്ടമേളത്തിനൊപ്പം ചേരുമ്പോഴാണെന്ന് നടന്‍ ജയറാം. മാതൃഭൂമി ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതിനേക്കാള്‍ എന്നെ ആവേശം കൊള്ളിക്കുന്നത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം തന്നെയാണെന്ന് ജയറാം വ്യക്തമാക്കി. ക്യാമറയ്ക്ക് മുന്നില്‍ എന്തൊക്കെ ചെയ്താലും പ്രേക്ഷകന്റെ പ്രതികരണം നേരിട്ട് നമ്മിലേക്ക് എത്തില്ല. എന്നാല്‍, ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ മുന്നില്‍ ചെണ്ടകൊട്ടുമ്പോള്‍ ഉണ്ടാകുന്ന വികാരം ഒന്നുവേറെതന്നെയാണ്’. – ജയറാം പറയുന്നു.
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളത്തിന് പ്രമാണിയാകാനുള്ള ഒരുക്കത്തിലാണ് താരം.
“ചോറ്റാനിക്കരയിലെ പവിഴ മല്ലിത്തറമേളം ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. മേളത്തിന് ഒരുങ്ങുന്നതിനായി ഷൂട്ടിംഗ് ദിവസങ്ങള്‍ക്ക് അവധി കൊടുക്കും. പവിഴമല്ലിത്തറ മേളത്തിന് എത്തുമെന്ന് പലരും വിളിച്ചു പറയുന്നുണ്ട്. പണ്ട് തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം കാണാന്‍ ഒരുപാട് തവണ പോയിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോള്‍ എന്റെ മേളം കേള്‍ക്കാന്‍ ആളുകള്‍ വരുന്നു എന്നു പറയുന്നത് ഒരു മേളപ്രമാണിയെന്ന നിലയിലും മേളക്കമ്പക്കാരനെന്ന നിലയിലും ഒരുപാട് സന്തോഷം നല്‍കുന്നു” – ജയറാം
Post Your Comments