GeneralKollywoodNEWS

‘കോപ്പിറൈറ്റ്’ വിഷയവുമായി വീണ്ടും ഇളയരാജ

സ്മൂള്‍ ആപ്പില്‍ നിന്നും ഇളയരാജയുടെ പാട്ടുകള്‍ നീക്കം ചെയ്യാന്‍ ആപ് നിര്‍ബന്ധിതരായി. ഏറെ ശ്രദ്ധേയമായ ആപ്പായ സ്മൂളിനു ഒട്ടേറെ ആരാധകരാണുള്ളത്. ഒറ്റയ്ക്കും സംഘം ചേര്‍ന്നും കരോക്കയോടൊപ്പം ഗാനം ആലപിക്കാം എന്നതാണ് സ്മൂള്‍ ആപിന്റെ പ്രത്യേകത. ‘കോപ്പിറൈറ്റ്’ വിഷയവുമായി ബന്ധപ്പെട്ടു ഇളയരാജ രംഗത്തെത്തിയതോടെയാണ്‌ ആപില്‍ നിന്നും ഗാനങ്ങള്‍ നീക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കോപ്പിറൈറ്റ് അവകാശം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച സ്മൂള്‍ ആപ്പിന് ഇ മെയില്‍ അയച്ചുവെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button