CinemaGeneralKollywoodNEWSTollywood

“അഞ്ജലി അങ്ങനെ പറഞ്ഞാലും യഥാര്‍ത്ഥ സത്യം ഇല്ലാതാകുന്നില്ല”; നടി ആരാധ്യ

അഞ്ജലി എത്രമാറ്റിനിര്‍ത്തിയാലും താന്‍ അവരുടെ സഹോദരിയാണെന്ന് നടി ആരാധ്യ. തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന ആരാധ്യ തന്‍റെ അനിയത്തിയല്ലെന്ന പ്രസ്താവനയുമായി നടി അഞ്ജലി രംഗത്തെത്തിയിരുന്നു, ഇതിനു പിന്നാലെയാണ് വീണ്ടും ആരാധ്യയുടെ വെളിപ്പെടുത്തല്‍. ചേച്ചിയുടെ പാത പിന്തുടര്‍ന്ന് താനും സിനിമയില്‍ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്തസമ്മേളനത്തില്‍ ആരാധ്യ പറഞ്ഞിരുന്നു. ഇതായിരുന്നു വിവാദത്തിന്റെ തുടക്കം, ആരാധ്യ തന്‍റെ ആരുമല്ലെന്നും തനിക്ക് ഒരു ചേച്ചി മാത്രമേയുള്ളൂവെന്നുമായിരുന്നു നടി അഞ്ജലിയുടെ പ്രതികരണം. ആരും എന്റെ സഹോദരിയാകാന്‍ കഷ്ടപ്പെടേണ്ട എന്നും രോഷത്തോടെ അഞ്ജലി പ്രതികരിച്ചിരുന്നു.

“അഞ്ജലി എന്റെ സഹോദരിയാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനവും അവര്‍ തന്നെ. അവര്‍ എന്നെ അംഗീകരിച്ചില്ലെങ്കില്‍ വേണ്ട, അതുകൊണ്ടൊന്നും സത്യം ഒളിപ്പിക്കാനാകില്ല”- ആരാധ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button