സിനിമയല്ല ലക്ഷ്യം; രണ്ടാം വരവിനൊരുങ്ങി വാണി വിശ്വനാഥ്

നടി വാണി വിശ്വനാഥിന്‍റെ സിനിമയിലേക്കുള്ള രണ്ടാം വരവ് പ്രതീക്ഷിച്ചിരുന്നുവര്‍ക്ക് മുന്നില്‍ താരത്തെ സംബന്ധിക്കുന്ന പുതിയൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. തെലുങ്കു ദേശം പാര്‍ട്ടിയുടെ ഭാഗമായി കൊണ്ടാണ് വാണി വിശ്വനാഥ് രാഷ്ട്രീയ പ്രവേശനം സജീവമാക്കാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന അപേക്ഷയുമായി നിരവധി ആളുകള്‍ തന്നെ സമീപിച്ചിരുന്നതായി വാണി വിശ്വനാഥ് വ്യക്തമാക്കി. വാണി വിശ്വനാഥിന്‍റെ രാഷ്രീയ പ്രവേശനത്തെക്കുറിച്ചു നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും താരത്തിന്‍റെ സ്ഥിരീകരണത്തെക്കുറിച്ചുള്ള വിശദ വിവരം വന്നത് ഇപ്പോഴാണ്. രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ കുടുംബത്തിന്റെയും, തെലുങ്ക്‌ ജനതയുടെയും മുഴുവന്‍ പിന്തുണ ഉണ്ടെന്ന് വാണി വിശ്വനാഥ് പ്രതികരിച്ചു.

Share
Leave a Comment